ചിറയിൻകീഴ്: മണനാക്കിൽ 310 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു.
കടയ്ക്കാവൂർ പൊലീസും റൂറൽ ഡാൻസാഫ് ടീമും നടത്തിയ പരിശോധനയിൽ ചിറയിൻകീഴ് നാലുമുക്കിൽ വിശാഖ വീട്ടിൽ ശബരിനാഥ്(42), വർക്കല അയിരൂർ കളത്തറ നിഷാൻ മൻസിലിൽ നിഷാൻ(29) എന്നിവരാണ് അറസ്റ്റിലായത്.
ശബരിനാഥ് നിരവധി നർകോട്ടിക്, ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.ഇവരിൽ പിടികൂടിയ ലഹരി സാധനങ്ങൾക്ക് വിപണിയിൽ ഒരു കോടി രൂപ വില വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക