സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷ്. തന്റെ ശാരീരിക അവസ്ഥയെ ചൂണ്ടിക്കാണിച്ചു പലരും പരിഹസിക്കുന്നുവെന്നും മുഖം കുരങ്ങന്റേതു പോലെയാണെന്നു പറയുന്നുവെന്നും അഭിരാമി പറഞ്ഞു.
തന്റെ കുടുംബത്തിലെ എല്ലാവർക്കുമെതിരെ മോശം കമന്റുകാണ് വരുന്നതെന്നും പരിധിവിട്ടാൽ ഇതൊന്നും ക്ഷമിക്കേണ്ട ആവശ്യമില്ലെന്നും അഭിരാമി പറഞ്ഞു.
അഭിരാമിയുടെ വാക്കുകള്‍
‘ചേച്ചിയുടെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു സംഭവം നടന്നു. അതിന്റെ കാരണം നിങ്ങൾക്കറിയില്ല. സമൂഹമാധ്യമങ്ങളിൽ എന്തു പോസ്റ്റ് ചെയ്താലും അശ്ലീല കമന്റുകളാണ് വരുന്നത്. ഹേറ്റേഴ്സിന്റെ കാര്യത്തിൽ യാതൊരു കുറവുമില്ലാത്ത ഭാഗ്യവതികളാണ് ഞാനും ചേച്ചിയും.
തെറി വിളിച്ചിട്ടാണ് ഇവർ സംസ്കാരം പഠിപ്പിക്കുന്നത്. ഇവർക്കെതിരെ നിയമപരമായി തന്നെ മുന്നോട്ടു പോകും, എന്തിനാണ് ഇതിനൊക്കെ പ്രതികരിക്കുന്നത് എന്നു ചോദിച്ചാൽ ജീവിക്കാൻ പറ്റാതായി എന്നതാണ് ഉത്തരം.
താൻ എന്ത് ചെയ്താലും അതെല്ലാം ബാലയുടെ പണം കൊണ്ടാണെന്ന് പലരും പറയുന്നു. താൻ ജോലി ചെയ്തുണ്ടാക്കുന്ന പണമാണ് ചിലവഴിക്കുന്നത്. അല്ലാതെ ബാലയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക