ചെന്നൈ: ചെന്നൈയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം അബോധാവസ്ഥയിലായി ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. അയനാവരം സ്വദേശി ആകാശാണു മരിച്ചത്.
ആകാശിനെ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിന് വിധേയനാക്കിയെന്നു കുടുംബം ആരോപിച്ചു.ചെന്നൈ സിറ്റി പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ളയാളാണ് ആകാശ്.
റെയില്‍വേ ജീവനക്കാരനായ ബാലകൃഷ്ണ മൂര്‍ത്തി എന്നയാളുടെ കാറിന്റെ ചില്ല് കഴിഞ്ഞ ദിവസം തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനായാണ് ഓട്ടോരി പൊലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക