ന്യൂഡൽഹി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഉത്സവ സീസണിൽ പ്രത്യേക ഓഫർ അവതരിപ്പിച്ചു.
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറായ ഹോണ്ട ആക്ടിവയിൽ സീറോ ഡൗൺപേയ്മെന്റ് പദ്ധതിയുമായി കമ്പനി ഇപ്പോൾ എത്തിയിരിക്കുന്നു.
കൂടാതെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. ഈ ഓഫറുമായി ബന്ധപ്പെട്ട് കമ്പനി പരസ്യവും നൽകിയിട്ടുണ്ട്. ഈ രണ്ട് പ്രത്യേക ഓഫറുകൾക്കൊപ്പം, ആക്ടിവ വാങ്ങുമ്പോൾ 5,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ആക്ടിവയുടെ വർദ്ധിച്ചുവരുന്ന വിൽപ്പന കണ്ട് കമ്പനി അതിന്റെ പ്രീമിയം പതിപ്പ് ഒരു മാസം മുമ്പ് പുറത്തിറക്കിയിരുന്നു. അതിനുശേഷം അതിന്റെ വിൽപ്പന അതിവേഗം വർദ്ധിച്ചു.
സ്റ്റാൻഡേർഡ്, ഹോണ്ട ആക്ടിവ 125, ആക്ടീവ പ്രീമിയം, ആക്ടിവ ഡിഎൽഎക്സ് എന്നീ ആക്ടിവ വേരിയന്റുകളിൽ ഈ മൂന്ന് ഓഫറുകളും ലഭ്യമാണ്.
നിലവിലെ ഹോണ്ടയുടെ അതേ 109.5 സിസി എഞ്ചിനാണ് ആക്ടിവ പ്രീമിയത്തിന് കരുത്തേകുന്നത്. ഇത് 5.73 kW കരുത്തും 8.84 Nm ടോർക്കും സൃഷ്ടിക്കുന്നു. 5.3 ലിറ്ററിന്റെ ഇന്ധനടാങ്കാണ് ഇതിനുള്ളത്.
ഇതിന്റെ ഭാരം 106 കിലോഗ്രാം ആണ്. ട്യൂബ് ലെസ് ടയറുകളാണ് ലഭിക്കുന്നത്. കൂടാതെ, ലുക്ക് മികച്ചതാക്കാൻ എൽഇഡി ഹെഡ്ലാമ്പുകളും നൽകിയിട്ടുണ്ട്.
അതിന്റെ അളവുകളെക്കുറിച്ച് പറയുമ്പോൾ, അതിന്റെ നീളം 1833 മില്ലീമീറ്ററും വീതി 697 മില്ലീമീറ്ററും ഉയരം 1156 മില്ലീമീറ്ററുമാണ്.
ഹോണ്ട ആക്ടിവ പ്രീമിയത്തിന്റെ വില കമ്പനി ഉയർത്തി. ആക്ടീവ പ്രീമിയം കമ്പനിയുടെ മറ്റ് ആക്ടീവ മോഡലായ ഡിഎൽഎക്സിനേക്കാൾ ആയിരം രൂപ കൂടുതലാണ്. 75400 രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക