നീണ്ട ഇടവേളയ്ക്കു ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രമാന് കൊത്ത്. ആസിഫ് അലി, റോഷന് മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. 2015ല്‍ പുറത്തെത്തിയ ‘സൈഗാള്‍ പാടുകയാണി’നു ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തെത്തുന്ന ചിത്രമാണിത്.
ഇപ്പോൾ കൊത്തിലെ പുതിയ വീഡിയോ ഗാനം ശ്രദ്ധനേടുകയാണ് . കടലാഴം എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന് ആണ്. കൈലാസ് ഈണം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയും കെ എസ് ഹരിശങ്കറും ചേര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക