മലപ്പുറം പെരിന്തൽമണ്ണ നഗരത്തിൽ ഗതാഗത പ്രശ്നം വീണ്ടും പ്രതിഷേധത്തിലേയ്ക്ക് നയിക്കുന്നു. നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ കാരണം വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ വ്യക്തമാക്കി.
ഇനി പച്ച ആപ്പിൾ ശീലമാക്കാം; എല്ലാ ദിവസവും പച്ച ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഇവയാണ്
പ്രധാനപ്പെട്ട നാല് റോഡുകളിലുണ്ടായിരുന്ന ബസ് സ്റ്റോപ്പുകൾ ഇവിടെ നിന്ന് മാറ്റിയതോടെ നഗരത്തിൽ ജനത്തിരക്ക് ഇല്ലാതായെന്നും ഇവ പുനഃസ്ഥാപിക്കണമെന്നും പത്ര സമ്മേളനത്തിൽ ഭാരവാഹികൾ ആവശ്യമുന്നയിച്ചു. മാത്രമല്ല, മൂസക്കുട്ടി ബസ് സ്റ്റാൻഡിലേക്കുള്ള റോഡുകളിലെയും മാനത്തുമംഗലം ജങ്ഷനിലെയും കുഴികൾ അടച്ച് ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യമുയർന്നു.
അജയ് ദേവ്ഗണിന്റെ ‘മൈദാൻ’ റിലീസ് പ്രഖ്യാപിച്ചു
അതേസമയം, നഗരസഭയുടെ ടൗൺ സ്ക്വയറിൽ പരിപാടികളൊന്നും നടക്കാത്ത ദിവസങ്ങളിൽ പാർക്കിങ്ങിന് അനുവാദം നൽകുകയാണെങ്കിൽ ഈ പ്രശ്നം കുറെയേറെ പരിഹരിക്കാമെന്നാണ് ഭാരവാഹികൾ അഭിപ്രായപ്പെടുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് ഭാരവാഹികൾ നിവേദനം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക