കോടിക്കണക്കിന് വിലവരുന്ന വാഹനങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. പഴയന്നൂർ പോലീസ് സ്റ്റേഷൻ വളപ്പിലാണ് സംഭവം. പിഴത്തുക വലിയ സംഖ്യ ആയതിനാലാണ് മിക്ക വാഹന ഉടമകൾക്കും വാഹനങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്നത്.
ദേശീയ ഗെയിംസ്: ലോംഗ് ജമ്പില്‍ ശ്രീശങ്കറിന് വെള്ളി
കേസിലുൾപെട്ട വാഹനങ്ങൾ സ്റ്റേഷനിൽ ഉപേക്ഷിക്കുന്നതാണ് പതിവ് കാഴ്ച. ഇതോടെ സ്റ്റേഷൻ വളപ്പിൽ വാഹനങ്ങൾ അടിക്കടി കൂടി വരുന്നു. നൂറു കണക്കിന് വാഹനങ്ങളാണ് ഇത്തരത്തിൽ തുരുമ്പെടുത്ത് നശിക്കുന്നത്.
അജയ് ദേവ്ഗണിന്റെ ‘മൈദാൻ’ റിലീസ് പ്രഖ്യാപിച്ചു
നേരത്തെ ഉടമകൾ പിഴയടച്ച് തിരിച്ചെടുക്കാത്ത വാഹനങ്ങൾ ലേലം ചെയ്യാറുണ്ടായിരുന്നു. എന്നാൽ കുറച്ച് കാലമായി ലേലമൊന്നും നടക്കാറില്ല.
നിശ്ചിത കാലയളവിൽ ലേലം നടക്കുകയാണെങ്കിൽ സർക്കാരിന് ഒരു വരുമാനം ആകുന്നതോടൊപ്പം കേരളത്തിലെ സ്റ്റേഷനുകളിൽ നിയമകുരുക്കിൽ അകപെട്ട് കിടക്കുന്ന വാഹനങ്ങൾ തുരുമ്പെടുത്ത് നശിച്ചു പോകുന്നതിൽ പരിഹാരവുമായേനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക