വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
അശ്വതി,ഭരണി, കാർത്തിക കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, സന്തോഷം, കാര്യ ലാഭം, ധനലാഭം, ശത്രുനാശം, പ്രശസ്തി, സുഖം, എന്നീ നല്ല അനുഭവങ്ങൾക്കു സാക്ഷ്യം വഹിക്കാനാകും.
ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ, അപ്രതീക്ഷിത ധനനേട്ടം, സന്താനഭാഗ്യം, വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കാനും സന്താനങ്ങളുടെ ക്ഷേമത്തിനും സാധ്യത. മേടം മുതല് മീനം വരെയുള്ള കൂറുകാര്ക്ക് ഒക്ടോബര് ആദ്യവാരം എങ്ങനെയന്ന് അറിയാം
മേടക്കൂറ്
അശ്വതി,ഭരണി, കാർത്തിക കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, സന്തോഷം, കാര്യ ലാഭം, ധനലാഭം, ശത്രുനാശം, പ്രശസ്തി, സുഖം, എന്നീ നല്ല അനുഭവങ്ങൾക്കു സാക്ഷ്യം വഹിക്കാനാകും.
വിദ്യാർഥികൾക്ക് പുരോഗതി, കർമ്മ സംബന്ധമായ ക്ലേശങ്ങളും ഉണ്ടാകാം. സഹപ്രവർത്തകരുമായി യോജിച്ചു പോകാൻ ശ്രമിക്കണം. ഉദരസംബന്ധമായ രോഗങ്ങൾ അലട്ടാം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം.
ദേവി പ്രീതി, അയ്യപ്പസ്വാമിക്ക് നീരാഞ്ജനം, ഹനൂമാൻ സ്വാമിക്ക് അവൽ നിവേദ്യം, വെറ്റില മാല, സർപ്പ പൂജ, ശിവനു മൃത്യുഞ്ജയ മന്ത്രത്താൽ അർച്ചന എന്നിവ അനിവാര്യമാണ്.
ഇടവക്കൂറ്
കാർത്തികയുടെ മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ചേർന്ന് ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ, അപ്രതീക്ഷിത ധനനേട്ടം, സന്താനഭാഗ്യം, വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കാനും സന്താനങ്ങളുടെ ക്ഷേമത്തിനും സാധ്യതയുണ്ട്.
സ്ഥാനമാനങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. ഏതു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടാലും ഒരു ധൈര്യമില്ലായ്മ ഉണ്ടാകും. ശത്രുശല്യം, പങ്കാളിയോടും സന്താനങ്ങളോടും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനും തന്മൂലം മനക്ലേശത്തിനും സാധ്യതയുണ്ട്.
ശിവപ്രീതി, സുബ്രഹ്മണ്യ പ്രീതി, ദേവി പ്രീതി, ശാസ്താ പ്രീതി, ഹനൂമാൻ സ്വാമിക്ക് വെറ്റില മാല എന്നിവ അനിവാര്യമാണ്.
മിഥുനക്കൂറ്
മകയിരത്തിന്റെ അവസാന പകുതിയും തിരുവാതിരയും പുണർതത്തിന്റെ മുക്കാൽ ഭാഗവും ചേർന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, മനസന്തോഷം, തൊഴിൽ നേട്ടം, തൊഴിലിൽ പുരോഗതി, വസ്തു, വാഹനം, എന്നിവ വാങ്ങാനും ലോണുകൾ ലഭിക്കാനും സാധ്യതയുണ്ട്. കലയുമായി ബന്ധപ്പെട്ട പുരോഗതി ഉണ്ടാകും.
വിദ്യാർത്ഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകുമെങ്കിലും കൂട്ടുകെട്ടുകളിൽ ചെന്നു പെടാതെ നോക്കേണ്ടതാണ്. മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കരുത്. ധനക്ലേശങ്ങളും യാത്ര ക്ലേശങ്ങളും ഉണ്ടാകാം.
ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം. പ്രത്യേകിച്ച് അച്ഛന്റെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം.
കർക്കടകക്കൂറ്
പുണർതത്തിന്റെ ബാക്കി പകുതിയും പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടക കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം, ലോണുകൾ ലഭിക്കാനും കടങ്ങൾ വീട്ടാനും ബന്ധസഹായം, തൊഴിൽ നേട്ടം, പ്രമോഷൻ ലഭിക്കാനും സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനും ഇടയുണ്ട്.
സന്തോഷം, കാര്യലാഭം, ശത്രുനാശം, പൊതുപ്രവർത്തകർക്ക് അംഗീകാരം എന്നിവ സാധ്യമാകുന്നതാണ്. നഷ്ടപ്പെട്ടു എന്ന് കരുതിയവ തിരികെ ലഭിക്കാനും സ്ഥാനമാറ്റങ്ങൾക്കും സാധ്യതയുണ്ട്. കൃഷിയിൽ നാശനഷ്ടങ്ങൾ , പ്രണയിതാക്കൾക്ക് നിരാശ എന്നിവയ്ക്കും സാധ്യതയുണ്ട്. പകർച്ചവ്യാധികൾ പിടിപെടാതെ നോക്കണം.
സുബ്രഹ്മണ്യ സ്വാമി പ്രീതി, സർപ്പപൂജ, വിഷ്ണു സഹസ്രനാമം നിത്യവും ജപിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്
മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങ കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം, ആഡംബര വസ്തുക്കൾ ലഭിക്കാനും സാധ്യതയുണ്ട്. പരീക്ഷകളിൽ വിജയം, ദമ്പതിസൗഖ്യം എന്നിവ ഉണ്ടാകും.
എന്നാൽ വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടാനും, വീഴ്ച, ചതവ് എന്നിവ ഉണ്ടാകാനുമിടയുണ്ട് . ശത്രുശല്യം, ടെൻഷൻ , മനപ്രയാസം എന്നിവയും ഉണ്ടാകാം. ദേഷ്യം നിയന്ത്രിക്കണം. വിലപിടിപ്പുള്ള രേഖകൾ നഷ്ടമാകാതിരിക്കാൻ ശ്രദ്ധിക്കുക.
ശിവപ്രീതി, മഹാവിഷ്ണു ക്ഷേത്രത്തിൽ സഹസ്രനാമ അർച്ചന, അയ്യപ്പസ്വാമിക്ക് നീരാഞ്ജനം എന്നിവ സമർപ്പിക്കുക.
കന്നിക്കൂറ്
ഉത്രത്തിന്റെ മുക്കാൽ ഭാഗം, അത്തം, ചിത്രയുടെ ആദ്യപകുതിയും ചേർന്ന കന്നി കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം,ഭാഗ്യപുഷ്ടി ,തൊഴിലിൽ നേട്ടം, സുഹൃത് സഹായം, അച്ഛനിൽ നിന്ന് ഗുണാനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം. വിവാഹ കാര്യങ്ങളിൽ പുരോഗതി ദൃശ്യമാകുന്നതാണ്.
അനുയോജ്യമായവ തന്നെ വന്നുചേരുന്നതാണ്. പൊതുപ്രവർത്തകർക്ക് അംഗീകാരം ,ദമ്പതിസൗഖ്യം, പരീക്ഷകളിൽ വിജയം, സന്താനങ്ങൾ മുഖേന സന്തോഷം, ആത്മവിശ്വാസകൂടുതൽ എന്നിവ ഉണ്ടാകാം. വീടുപണിക്ക് കാലതാമസം നേരിടാം.
ശിവനുധാര, കൂവള മാല, എന്നിവ സമർപ്പിക്കുകയും സർപ്പപൂജ, സുബ്രഹ്മണ്യ സ്വാമി പ്രീതി എന്നിവ നേടിയെടുക്കേണ്ടതാണ്.
തുലാക്കൂറ്
ചിത്തിരയുടെ ബാക്കി പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ചേർന്ന തുലാക്കൂറു കാർക്ക് ഈ വാരത്തിൽ ചെയ്യുന്ന പ്രവർത്തികളിൽ എല്ലാം വിജയം കൈവരുന്നതാണ്.
ധാരാളം യാത്രകൾ ചെയ്യാനും സാഹിത്യകാരന്മാർക്ക് അംഗീകാരം ലഭിക്കാനും വസ്തു വിൽപ്പന നടക്കാനും പണം വേണ്ട വിധം കൈകാര്യം ചെയ്തു എടുക്കാനും സാധിക്കും. ബന്ധുക്കൾ നിമിത്തം മനപ്രയാസങ്ങളും ഉണ്ടാകാം. തൊഴിൽ ക്ലേശങ്ങളും ഉണ്ടാകാം. സുഹൃത്തുക്കളുമായി നല്ല ബന്ധം പുലർത്താൻ ശ്രമിക്കേണ്ടതാണ്.
സുബ്രഹ്മണ്യ സ്വാമി പ്രീതി, ശ്രീകൃഷ്ണസ്വാമിക്ക് വിഷ്ണു സഹസ്രനാമ അർച്ചന, സർപ്പ പൂജ, അയ്യപ്പസ്വാമിക്ക് നീരാഞ്ജനം, വിഷ്ണു സഹസ്രനാമം നിത്യവും ജപിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ്
വിശാഖത്തിന്റെ അവസാന കാൽഭാഗം അനിഴം,തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചിക കൂറുകാർക്ക് ഈ വാരത്തിൽ, ചെയ്യുന്ന പ്രവർത്തികളിൽ എല്ലാം വിജയം, സുഖം, വ്യാപാരങ്ങളിൽ ലാഭം, തൊഴിൽ നേട്ടം, തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനും ധാരാളം യാത്രകളും ചെയ്യേണ്ടിയും വരുന്നതാണ്. കഠിനാധ്വാനം വേണ്ടിവരും. വീട് മാറി താമസിക്കാനും ഇടയാകും. കുടുംബത്തെ മനസ്സമാധാനം, സഹോദരസഹായം ലഭിക്കാനും സാധ്യതയുണ്ട്. സന്താനങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം.
ശിവപ്രീതി, ദേവി പ്രീതി, സുബ്രഹ്മണ്യ സ്വാമിപ്രീതി എന്നിവ നേടിയെടുക്കുക.
ധനുക്കൂറ്
മൂലം,പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനക്കൂറുകാർക്ക് ഈ വാരത്തിൽ, സാമ്പത്തിക നേട്ടം, കടം കൊടുത്തവ തിരികെ ലഭിക്കാനും ഗൃഹാഡബര വസ്തുക്കൾ ലഭിക്കാനും ബന്ധുക്കളിൽ നിന്നും സഹായം ലഭിക്കാനും സാധ്യത കാണുന്നു .
പൊതുപ്രവർത്തകർക്ക് ജനസമിതി, തൊഴിൽ നേട്ടം, സന്താനസൗഖ്യം, സ്ഥാനമാറ്റം ,ഉയർച്ച, യാത്രകൾ, കുടുംബത്ത് മനസ്സമാധാനം, സന്താനസൗഖ്യം എന്നിവ പ്രതീക്ഷിക്കാം. വാഹനം വാങ്ങാനും സാധിക്കുന്നതാണ്. മേലധികാരിയുമായി യോജിച്ചു പോകാനും സാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും.
മകരക്കൂറ്
ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ചേർന്ന മകരക്കൂറു കാർക്ക് ഈ വാരത്തിൽ, ഏറ്റെടുത്ത കാര്യങ്ങൾ എല്ലാം നിറവേറ്റാൻ ആകും. സർക്കാർ ആനുകൂല്യം ലഭിക്കാനും ഇടയുണ്ട് .
വിദ്യാർഥികൾക്ക് പുരോഗതി പ്രതീക്ഷിക്കാം. വസ്തു വിൽപ്പന നടക്കാം. വിവാഹാലോചനകൾക്കു പുരോഗതി ദൃശ്യമാകുന്നതാണ്. സഹോദരങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്.
വ്യാപാരത്തിൽ നേട്ടം, മനസന്തോഷം, യാത്രകൾ, വാഹനം വാങ്ങാൻ അവസരങ്ങളും ഉണ്ടാവുന്നതാണ്. വിവാഹം തീരുമാനമാകാനും സാധ്യതയുണ്ട്. പകർച്ചവ്യാധികൾ പിടിപെടാതെ നോക്കുക. അച്ഛന്റെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധയുണ്ടാകണം.
കുംഭക്കൂറ്
അവിട്ടത്തിന്റെ ബാക്കി പകുതിയും ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗം ചേർന്ന കുംഭക്കൂറു കാർക്ക് ഈ വാരത്തിൽ, ആഡംബര വസ്തുക്കൾ ലഭിക്കാനും വിദ്യാർത്ഥികൾക്ക് പഠന പുരോഗതിയും ദൃശ്യമാകുന്നതാണ്.
സുഹൃത്ത് സഹായം ലഭിക്കാനും കുടുംബത്തോടൊപ്പം ഒന്നിച്ച് സന്തോഷം പങ്കിടാനും സാധ്യത കാണുന്നു . ധാരാളം യാത്രകളും വേണ്ടി വരുന്നതാണ്. സന്താനഭാഗ്യം, സന്താനസൗഖ്യങ്ങൾ, വിവാഹ കാര്യങ്ങളിൽ പുരോഗതി, അനുയോജ്യമായവ തന്നെ വന്നുചേരാനും സാധ്യതയുണ്ട്.
സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനും തൊഴിൽ രംഗത്ത് നല്ല അംഗീകാരം, തീർത്ഥാടനങ്ങൾക്കും സഹോദരങ്ങളിൽ നിന്നും സഹായങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. ട്രാൻസ്ഫറുകൾ ഉണ്ടാകാം.
വിഷ്ണുക്ഷേത്ര ദർശനവും, വിഷ്ണു സഹസ്രനാമ അർച്ചനയും, അയ്യപ്പസ്വാമിക്ക് നീരാഞ്ജനം എന്നിവയും സമർപ്പിക്കുക.
മീനക്കൂറ്
പൂരുരുട്ടാതിയുടെ കാൽഭാഗം, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ, തീർത്ഥാടനങ്ങൾക്കും വിവാഹ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകാനും തീരുമാനമാകാനുമുള്ള സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് നേട്ടങ്ങൾ, മംഗള കർമ്മങ്ങളിൽ പങ്കെടുക്കാനും വാഹനം വാങ്ങാനും സാധിക്കും.
വിദ്യാർത്ഥികളിൽ പുരോഗതി, ധനസ്രോതസ്സുകൾ കൂടാനും ധന നേട്ടങ്ങൾക്കും രോഗങ്ങൾക്ക് ആശ്വാസം ലഭിക്കാനും സാധ്യതയുണ്ട്. കുടുംബത്ത് ചെറിയ അസ്വസ്ഥതകൾ ഉണ്ടാകാനും ദമ്പതികളുടെ ഇടയിൽ അസ്വാരസ്യങ്ങൾ എന്നിവയും ഉണ്ടാവാം .
ഏതു കാര്യവും നല്ലതുപോലെ ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കുക. അച്ഛന്റെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക