മുഖചർമ്മം എത്ര തന്നെ സുന്ദരമായിരുന്നാലും കണ്ണിനു ചുറ്റുമുള്ള കറുപ്പ് പലരുടെയും സൗന്ദര്യത്തെ മങ്ങിപ്പിക്കാറുണ്ട്. മതിയായ ഉറക്കം ഇല്ലായ്മ, ഹോർമോൺ അസന്തുലിതാവസ്ഥ, സ്ട്രെസ്, മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒക്കെ കാരണം കണ്ണിനടിയിലെ കറുപ്പ് കാണാറുണ്ട്. ഇത് മാറ്റാനായി റോസ് വാട്ടർ കൊണ്ട് ഒരു പ്രയോഗമുണ്ട്. കൂടെ റോസ് വാട്ടർ കൊണ്ടുള്ള മറ്റു പ്രയോജനങ്ങളും എന്തെന്ന് നോക്കാം.
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ റോസ് വാട്ടര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുക്കുക. ശേഷം തണുപ്പിച്ച റോസ് വാട്ടറില്‍ പഞ്ഞി മുക്കിയെടുത്ത് കണ്ണിന് മുകളില്‍ അല്പനേരം വയ്ക്കുക. ഇത് കണ്ണിനടയിലെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും.
മുഖക്കുരു തടയാനും മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും റോസ് വാട്ടറില്‍ മുക്കിയ പഞ്ഞി ഉപയോഗിച്ച് മുഖം തുടച്ചെടുക്കാം. റോസ് വാട്ടറില്‍ അല്പം നാരങ്ങാനീര് ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാന്‍ സഹായിക്കും.
ചര്‍മ്മസുഷിരങ്ങളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന വിയര്‍പ്പിനേയും അഴുക്കിനേയും നീക്കം ചെയ്യാനും റോസ് വാട്ടര്‍ ഉപയോഗിക്കാം. രാത്രി മുഖം വൃത്തിയായി കഴുകിയ ശേഷം മാത്രം റോസ് വാട്ടര്‍ പുരട്ടുക. ഇത് മുഖത്ത് അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാനും ചര്‍മ്മത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താനും സഹായിക്കും.
ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയതിനാല്‍ പ്രായത്തെ ചെറുക്കാനും ചുളിവുകള്‍ തടയാനും മുഖത്തെ കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും റോസ് വാട്ടര്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക