പുഴുങ്ങിയ മുട്ടയിൽ നിന്നും തോട് പൊളിച്ചെടുക്കാൻ പലപ്പോഴും നാം ശ്രമപ്പെടാറുണ്ട്. ഇനി അടർത്തിയെടുത്താലോ പലപ്പോഴും മുട്ടയുടെ വെള്ള കൂടി ഇളകി വരാറുണ്ട്. ഇനി ഈ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലാതെ വളരെ എളുപ്പത്തിൽ മുട്ടത്തോട് നീക്കം ചെയ്യാം.
ഇതിനായി മുട്ട പുഴുങ്ങാനിടുന്ന വെള്ളത്തിൽ ഒരു നാരങ്ങയുടെ കഷ്ണം മുറിച്ച് ഇടുകയോ അല്ലെങ്കിൽ കുറച്ച് നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുകയോ ചെയ്യാം. അതിന് ശേഷം പുഴുങ്ങി പാകമായ മുട്ട ചൂടുവെള്ളത്തിൽ നിന്നും ഉടനെ തന്നെ പച്ചവെള്ളത്തിലേക്ക് ഇട്ടതിന് ശേഷം തോൽ പൊളിക്കാം. പെർഫെക്റ്റ് ആയി മുട്ടത്തോട് അടർത്തിയെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക