വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
അശ്വതി നാളുകാര്‍ അഭ്യൂഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അന്വേഷിച്ചറിയാതെ പ്രതികരിക്കരുത്. ഗൃഹനിർമാണം ഏറെക്കുറെ പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കും.
ഭരണി നാളുകാര്‍ക്ക് ബന്ധുവിന്റെ ആകസ്മികവിയോഗം പൂർവകാല സ്മരണകൾക്കു വഴിയൊരുക്കും. അശ്വതി മുതല്‍ ഭരണി വരെയുള്ള നാളുകാരുടെ ഈയാഴ്ച്ചത്തെ വാരഫലം അറിയാന്‍ വായിക്കുക.
അശ്വതി
അഭ്യൂഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അന്വേഷിച്ചറിയാതെ പ്രതികരിക്കരുത്. ഗൃഹനിർമാണം ഏറെക്കുറെ പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കും.
ഭരണി
ബന്ധുവിന്റെ ആകസ്മികവിയോഗം പൂർവകാല സ്മരണകൾക്കു വഴിയൊരുക്കും. സാഹചര്യങ്ങൾ വിപരീതമായതിനാൽ സംയുക്ത സംരംഭങ്ങളിൽനിന്നു പിന്മാറും.
കാർത്തിക
സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത ആർജിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ യുക്തി തോന്നും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് അബദ്ധമാകും.
രോഹിണി
സങ്കീർണമായ പ്രശ്നങ്ങൾ സുദീർഘമായ ചർച്ചയിലൂടെ പരിഹരിക്കും. വിദേശത്തു സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും.
മകയിരം
സുതാര്യതക്കുറവിനാൽ സംയുക്ത സംരംഭങ്ങളിൽനിന്നു പിന്മാറും. വിദേശത്തു വസിക്കുന്നവർക്ക് ഔദ്യോഗികമായ സമ്മർദം വർധിക്കും.
തിരുവാതിര
മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വര പ്രാർത്ഥനകളാൽ സാധ്യമാകും. വിദേശത്തു സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും.
പുണർതം
ജന്മനാട്ടിൽ വരുവാൻ ഹ്രസ്വകാല അവധി ലഭിക്കും. പഠിച്ച വിഷയത്തോട് അനുബന്ധമായ ഉദ്യോഗത്തിന് അവസരമുണ്ടാകും.
പൂയം
വിജ്ഞാനികളുടെ വചനങ്ങൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഉപകരിക്കും. സ്വപ്നസാക്ഷാത്ക്കാരത്താൽ ആത്മനിർവൃതി കൈവരും.
ആയില്യം
സഹപാഠികളോടൊപ്പം ഉപരിപഠനത്തിന് അവസരം വന്നുചേരും. വ്യാപാര വിതരണ മേഖലകളിൽ ഉണർവുണ്ടാകും. സഹപാഠികളെ കാണുവാനും ഗതകാല സ്മരണകൾ പങ്കുവയ്ക്കുവാനും അവസരമുണ്ടാകും.
മകം
ഏറ്റെടുത്ത പ്രവൃത്തികൾ തൃപ്തിയാകും വിധത്തിൽ പൂർത്തീകരിക്കാനാകും. മംഗളവേളയിൽവച്ച് വിശിഷ്ട വ്യക്തികളെ പരിചയപ്പെടുവാനിടവരും.
പൂരം
പരീക്ഷ, ഇന്റർവ്യൂ പരീക്ഷണ നിരീക്ഷണങ്ങൾ തുടങ്ങിയവയിൽ വിജയിക്കും. പ്രവർത്തന ശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാൻ തയാറാകും.
ഉത്രം
വരവിനെക്കാൾ ചെലവ് അനുഭവപ്പെടും. കീഴ്ജീവനക്കാർക്കു നിർബന്ധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
അത്തം
പുതിയ വ്യാപാര വ്യവസായ രംഗങ്ങൾ തുടങ്ങുവാനുള്ള ആശയമുദിക്കും. ഭരണസംവിധാനത്തിൽ മാറ്റങ്ങൾ വരുത്തുവാൻ നിർബന്ധിതനാകും.
ചിത്തിര
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി വ്യായാമവും പ്രാണായാമവും ശീലിക്കും. അവധി ലഭിച്ചതിനാൽ ജന്മനാട്ടിലേക്കു യാത്ര പുറപ്പെടും.
ചോതി
അവധിയെടുത്തു മംഗളകർമങ്ങളിൽ പങ്കെടുക്കും. സത്യാവസ്ഥകൾ ബോധിപ്പിക്കുവാൻ കഴിഞ്ഞതിൽ അനിഷ്ടാവസ്ഥകൾ ഒഴിവാകും.
വിശാഖം
അഭയം പ്രാപിച്ചു വരുന്നവർക്കു സാന്ത്വനവും സാമ്പത്തിക സഹായവും നൽകുവാനിടവരും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരുവാനിടവരും.
അനിഴം
പറഞ്ഞു ഫലിപ്പിക്കുവാൻ പറ്റാത്ത കാര്യങ്ങൾ പ്രവൃത്തിയിലൂടെ ഫലപ്രദമാക്കുവാൻ സാധിക്കും. സുപ്രധാനമായ കാര്യങ്ങൾ സുദീർഘമായ ചർച്ചയിലൂടെ പരിഹരിക്കുവാൻ സാധിക്കും.
തൃക്കേട്ട
കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരുവാനിടവരും.
മൂലം
ആർഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി ജീവിതചെലവിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പൗരാണിക സംസ്കാരവും ആധുനിക സംവിധാനവും സമന്വയിപ്പിച്ച് പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും.
പൂരാടം
വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തുതീർക്കും. കർമപദ്ധതികൾക്കു സുവ്യക്തമായ ധാരണയാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
ഉത്രാടം
സഹജമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും. പ്രവർത്തന മേഖലകളിൽനിന്നു സാമ്പത്തികനേട്ടം ഉണ്ടാകുന്നതിനാൽ ആശ്വാസമുണ്ടാകും.
തിരുവോണം
നടപടിക്രമങ്ങളിലുള്ള നിഷ്കർഷയും കൃത്യതയും നിസ്വാർഥ മനോഭാവവും പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
അവിട്ടം
വ്യക്തിപ്രഭാവത്താൽ ദുഷ്കീർത്തി നിഷ്ഫലമാകും. സങ്കീർണമായ പ്രശ്നങ്ങൾ സുദീർഘമായ ചർച്ചയിലൂടെ പരിഹരിക്കും.
ചതയം
പൂർവികസ്വത്ത് ഭാഗംവയ്ക്കുന്നതിൽ യുക്തമായ നിർദേശം നൽകുവാൻ സാധിക്കും. അവധി ലഭിച്ചതിനാൽ ജന്മനാട്ടിൽ എത്തിച്ചേരും.
പൂരുരുട്ടാതി
വിവിധങ്ങളായ പ്രവർത്തനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുവാൻ സാധിക്കും. ആധ്യാത്മികാത്മീയ പ്രവൃത്തികളാൽ മനസ്സമാധാനമുണ്ടാകും.
ഉത്തൃട്ടാതി
പ്രായാധിക്യമുള്ളവരുടെ അനുഗ്രഹാശിസ്സുകളോടുകൂടി ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയം കൈവരിക്കും. മേലധികാരിയുടെ പ്രതിനിധിയായി ചർച്ചകൾ നയിക്കുവാനിടവരും.
രേവതി
ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുവാനിടവരും. മികവു പ്രകടിപ്പിക്കുന്നതിനാൽ സൽകീർത്തിയും സജ്ജനപ്രീതിയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക