വേണ്ട ചേരുവകൾ
തെങ്ങിൻ പൂക്കുല 1 പിടി
നാളികേരം 2 എണ്ണം
ശർക്കര 300 ഗ്രാം
നറുനെയ്യ് ആവശ്യത്തിന്
അങ്ങാടി മരുന്ന് – ഉണക്കി വറുത്ത് പൊടിച്ചത് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളിയിൽ മൂന്ന് ടീസ്പൂൺ നറുനെയ്യ് ചേർത്ത് നന്നായി ചൂടാക്കുക.
നറുനെയ്യ് നന്നായി ചൂടായതിനു ശേഷം നേരത്തെ അരച്ചുവച്ചിരിക്കുന്ന തെങ്ങിൻപൂക്കുല കൂടെ ചേർത്ത് വഴറ്റുക.
അല്പം വഴണ്ട തെങ്ങിൻപൂക്കുലയിലേക്ക് നേരത്തെ പൊടിച്ചു മാറ്റിയിരിക്കുന്ന അങ്ങാടിമരുന്ന് കൂടെ ചേർത്ത് നന്നായി യോജിപ്പിക്കുക. രണ്ടും നന്നായി യോജിച്ച തിനുശേഷം നേരത്തെ ഉരുക്കി മാറ്റി വച്ചിരിക്കുന്ന ശർക്കര പാനി കൂടെ ഇതിനൊപ്പം ചേർക്കുക.
നന്നായി വഴന്ന് വരുമ്പോൾ നാളികേരത്തിന് രണ്ടാം പാൽ കൂടെ ചേർക്കുക. അതും നന്നായി വഴന്നതിനു ശേഷം നാളികേരത്തിന്റെ ഒന്നാം പാൽ കൂടെ ചേർക്കുക.
ഇത് ലേഹ്യ രൂപത്തിലാകും വരെ കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കുക. പാത്രത്തിന് അടിയിൽ പിടിക്കാതിരിക്കാൻ നറു നെയ്യ് കൂടി ഇടയ്ക്കിടെ ചേർത്ത് കൊടുക്കുക. ഇത് ലേഹ്യ പരുവത്തിൽ ആക്കുമ്പോൾ തീ നിർത്താം.
5-6 ദിവസം വരെ കേടുകൂടാതെ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക