പപ്പടം ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ വിരളമാകും. ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്നവർ ആണെങ്കിൽ പോലും സദ്യയിലെ പപ്പടം ഒഴിവാക്കാറില്ല. പപ്പടം എണ്ണയില്‍ കാച്ചിയും ചുട്ടും നാം കഴിക്കാറുണ്ട്. എണ്ണയിൽ ഡീപ് ഫ്രൈ ചെയ്യുന്നതിനാൽ പപ്പടം പൊതുവേ ആരോഗ്യത്തിന് നല്ലതല്ല.
സോഡിയം ബെന്‍സോയേറ്റ് പോലുള്ള പ്രിസര്‍വേറ്റീവുകള്‍ പപ്പടത്തിൽ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പപ്പടം അധികം കഴിക്കരുതെന്നാണ് വിദഗ്ദ്ധാഭിപ്രായം. സോഡിയം ബെന്‍സോയേറ്റ് ശരീരത്തില്‍ നിരവധി ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കുന്നു. സോഡിയം ബെന്‍സോയേറ്റിന്റെയും ചില കൃത്രിമ നിറങ്ങളുടെയും മിശ്രിതം കുട്ടികളില്‍ ഹൈപ്പര്‍ ആക്ടിവിറ്റി വര്‍ദ്ധിപ്പിക്കുന്നതായി ഒരു ഗവേഷണം തെളിയിച്ചിട്ടുണ്ട്.
മറ്റൊരു പ്രധാന പ്രശ്നം പപ്പടത്തിൽ അടങ്ങിയിരിക്കുന്ന അമിതമായ ഉപ്പിന്റെ അളവാണ്. സോഡിയം ബെന്‍സോയേറ്റും ഉപ്പിന്റെ അംശത്തിന് കാരണമാകുന്നു. ഉയര്‍ന്ന ഉപ്പ് കഴിക്കുന്നത് രക്താതിമര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും കാരണമാകും. കൂടാതെ നീര്‍ക്കെട്ടിനും വീക്കത്തിനും ഇത് കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക