കണ്ണൂർ :യുവകലാസാഹിതി കണ്ണൂർ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ഡോ: ടി.പി.സുകുമാരൻ മാസ്റ്ററുടെ പ്രശസ്ത നാടകം ‘ആയഞ്ചേരി വല്ല്യശ്മാൻ’ നവംബർ ആദ്യ വാരം വീണ്ടും അരങ്ങിലേക്ക്. കണ്ണൂരിൽ നടക്കുന്ന നാടകാവതരണവും ഉദ്ഘാടന പരിപാടിയും വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.
യോഗം അഡ്വ. പി. സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ജിതേഷ് കണ്ണപുരം അധ്യക്ഷത വഹിച്ചു.
നാടക സംവിധായകൻ ടി പവിത്രൻ, നടന്മാരായ ഹരിദാസ് ചെറുകുന്ന്, ബാലകൃഷ്ണൻ പാപ്പിനിശ്ശേരി, എഴുത്തുകാരൻ കെ.ടി.ബാബുരാജ് ‘നാടക്’ ജില്ല സെക്രട്ടറി പ്രകാശൻ ചെങ്ങൽ, ടി.പ്രകാശൻ മാസ്റ്റർ, അഡ്വ: പി. അജയകുമാർ, ഷിജിത്ത് വായന്നൂർ തുടങ്ങിയവർ സംസാരിച്ചു.
251 പേരടങ്ങുന്ന ജനറൽ കമ്മറ്റിയേയും 75 പേരടങ്ങുന്ന എക്സിക്യുട്ടീവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു.
അഡ്വ: പി സന്തോഷ് കുമാർ എംപി (ചെയർമാൻ) വി.കെ.സുരേഷ് ബാബു, അഡ്വ: വി എസ്.ജയശ്രീ, കെ.വി.രജീഷ്(വൈസ് ചെയർമാൻ),ഷിജിത്ത് വായന്നൂർ (കൺവീനർ ) തുടങ്ങിയവരാണ് ഭാരവാഹികൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക