കണ്ണൂർ: ചാക്കാടു സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലിൽ ഒളിപ്പിച്ചുവച്ച നിലയിൽ വടിവാളുകൾ ഉൾപ്പെടെ നിരവധി മാരകായുധങ്ങൾ കണ്ടെടുത്തു.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങൾ കണ്ടെത്തിയത്.
ഏഴു വടിവാളുകൾ, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്. ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക