ന്യൂഡൽഹി: ഗാംബിയയിലെ അഞ്ചു വയസ്സിൽ താഴെയുള്ള 66 കുട്ടികൾ വൃക്ക തകരാറിലായി മരിച്ചെന്നു സംശയിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ‘മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ്’ നിർമിച്ച നാല് കഫ് സിറപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന .
പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്സ്മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നീ കഫ് സിറപ്പുകൾക്കെതിരെയാണ് മുന്നറിയിപ്പ്.
കമ്പനിയുമായും റെഗുലേറ്ററി അധികാരികളുമായും ഡബ്ല്യുഎച്ച്ഒ അന്വേഷണം നടത്തുന്നതായി മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക