ശ്വാസകോശത്തെ ബാധിക്കുന്ന മാരകമായൊരു രോഗാവസ്ഥയാണ് പള്‍മിനറി ഹൈപ്പര്ടെന്ഷന്. അമിതമായ രക്തസമ്മര്‍ദ്ദമാണ് ഇതിന്റെ പ്രധാനകാരണം.
ശ്വാസനാള സമ്മര്‍ദ്ദം ഹൃദയ പേശികളെ ദുര്‍ബ്ബലപ്പെടുത്തുക മാത്രമല്ല ഇത് ഹാര്‍ട്ട് അറ്റാക്കിലേക്കും നയിച്ചേന്നുവരാം.
ശ്വാസനാളസമ്മര്ദ്ദങ്ങളെ നിസാരമയി കണ്ട് അവഗണിച്ചാല്‍ ഇത് ഗുരുതരാവസ്ഥയിലേക്ക് നയിക്കും. ചില ശ്വാസനാളസമ്മര്ദ്ദങ്ങള് ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്തവയാണ്. ഇത്തരം അവസ്ഥയില്‍ ചികിത്സകൊണ്ട് രോഗലക്ഷണങ്ങളെ കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കും.
രോഗലക്ഷണങ്ങള്‍:
ശ്വസിക്കുമ്പോള്‍ ഉണ്ടാകുന്ന അപര്യാപ്തത അഥവാ ശ്വാസതടസം. തുടക്കത്തില്‍ അത് വ്യായാമം ചെയ്യുമ്പോള്‍ മാത്രമായിരിക്കും. പിന്നീട് വിശ്രമിക്കുന്ന വേളയിലും ശ്വസതടസം അനുഭവപ്പെടാം.
തളര്‍ച്ച, തലകറക്കം അല്ലെങ്കില്‍ മോഹാലസ്യം, നെഞ്ചില്‍ ഭാരം അനുഭവപ്പെടുന്ന അവസ്ഥ അല്ലെങ്കില്‍ നെഞ്ചുവേദന, കണങ്കാല് വേദന, അടിവയറ്റിലെ വേദന, ചുണ്ടുകളിലുണ്ടാകുന്ന നിറവ്യത്യാസം, ഹൃദയമിടിപ്പിലും നാഡീതുടിപ്പിലും ഉണ്ടാവുന്ന അസന്തുലിതമായ വര്‍ദ്ധനവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക