കേരള സർക്കാരിന് വേണ്ടി നോർക്ക റൂട്ട്സും യുകെയിൽ എൻഎച്ച്എസ് പ്രവർത്തനങ്ങൾ ലഭ്യമാക്കുന്ന 42 ഇന്റഗ്രേറ്റഡ് കെയർ ബോർഡും ധാരണാ പാത്രത്തിൽ ഒപ്പിട്ടു.
കേരളത്തിൽ നിന്നും സുതാര്യവും നിയമപരവുമായ മാർഗങ്ങളിലൂടെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ തുടങ്ങിയ ആരോഗ്യ പ്രവർത്തകരുടെ യു.കെ.യിലേക്കുള്ള സുഗമമായ കുടിയേറ്റം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ധാരണാപത്രം.
കേരള സർക്കാരിന് വേണ്ടി നോർക്ക റൂട്ട്സും യുകെയിൽ എൻഎച്ച്എസ് പ്രവർത്തനങ്ങൾ ലഭ്യമാക്കുന്ന 42 ഇന്റഗ്രേറ്റഡ് കെയർ ബോർഡുകളിൽ ഒന്നായ The Navigo & Humber and North Yorkshire Health & Care Partnership ഉം തമ്മിലാണ് ധാരണ പത്രത്തിൽ ഒപ്പിട്ടത് .
ഇരു സ്ഥാപനങ്ങളും നടത്തിയ ചർച്ചകളുടെ ഭാഗമായി കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ അനുമതിയോടു കൂടിയാണ് ധാരണ . ഇതുവഴി കേരളത്തില്‍ നിന്നും യോഗ്യരായവരും പ്രാവീണ്യമുള്ളവരുമായ നിരവധി ആരോഗ്യ പ്രവർത്തകർക്ക് യുകെയിൽ അവസരം ലഭിക്കും ണ്. ആദ്യ ജോബ് ഫെസ്റ്റ് നവംബറിൽ കൊച്ചിയിൽ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക