ഡൽഹിയിലെ കെജ്രിവാൾ മന്ത്രിസഭയിൽ നിന്ന് ആം ആദ്മി നേതാവ് രാജേന്ദ്ര പാൽ ഗൗതം രാജിവെച്ചു. മന്ത്രിയ്ക്കെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയതിന് പിന്നാലെയാണ് രാജി.
കെജ്രിവാൾ സർക്കാരിൽ സാമൂഹിക ക്ഷേമ മന്ത്രിയായിരുന്നു രാജേന്ദ്ര പാൽ ഗൗതം.
ഒക്ടോബർ അഞ്ചിന് ഡൽഹിയിൽ നടന്ന ബുദ്ധമതം സ്വീകരിക്കാനുള്ള കൂട്ട മതപരിവർത്തന സമ്മേളനത്തിലായിരുന്നു രാജേന്ദ്ര പാൽ ഗൗതം പങ്കെടുത്തത്. ജയ് ഭീം മിഷൻ സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി പ്രതിജ്ഞ ചൊല്ലുകയും ചെയ്തിരുന്നു.
ആയിരക്കണക്കിന് ആളുകളായിരുന്നു സമ്മേളനത്തിൽ പങ്കെടുത്ത് ബുദ്ധമതം സ്വീകരിച്ചിരുന്നു .മന്ത്രി കലാപത്തിന് ശ്രമിക്കുകയാണെന്നും പാർട്ടിയിൽ നിന്നും സർക്കാരിൽ നിന്നും നീക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. വിവാദങ്ങൾ ശക്തിപ്പെട്ടതോടെയാണ് രാജി പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക