ശരീരത്തിൽ നിന്നും മൃതകോശങ്ങൾ അകറ്റാൻ ആഴ്ചയിൽ ഒരിക്കൽ ഫുൾ ബോഡി സ്ക്രബ് ചെയ്യേണ്ടത് നിരബന്ധമാണ്. വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഹോം മെയ്ഡ് സ്ക്രബ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇതിനായി ഓട്സ്, കോഫീ എന്നിവ അല്പം തരിയോട് കൂടി പൊടിക്കുക. ഇതിലേക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള എസ്സെൻഷ്യൽ ഓയിൽ രണ്ടോ മൂന്നോ തുള്ളികൾ ചേർക്കുക. ഇത് ഒരു വായുകടക്കാത്ത ചില്ലു പാത്രത്തിൽ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോൾ വെളിച്ചെണ്ണയിലോ ഒലിവ് ഓയിലിലോ ചാലിച്ച് നനവുള്ള ശരീരത്ത് പുരട്ടി വൃത്താകൃതിയിൽ അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ മസ്സാജ് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക