യുക്രെയിനിലേക്കും യുക്രെയിനിനകത്തുമുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന മാർഗ നിർദേശവുമായി കീവിലെ ഇന്ത്യന്‍ എംബസി.
ഉക്രൈന് സര്‍ക്കാരും തദ്ദേശ ഭരണകൂടങ്ങളും നല്കുന്ന സുരക്ഷാ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം എന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുണ്ട് .യുക്രെയിനിലുള്ള ഇന്ത്യക്കാര്‍ താമസസ്ഥലമടക്കമുള്ള പൂര്‍ണ വിവരങ്ങള്‍ എംബസിയെ അറിയിക്കണമെന്നും മാര്‍ഗരേഖ പറയുന്നു.
കീവ് അടക്കം യുക്രൈനില്‍ വീണ്ടും വ്യോമാക്രമണം നടത്തിയിരിക്കുകയാണ് റഷ്യ. കീവിൽ ഇന്ന് നടന്ന ആക്രമണത്തിൽ 5 പേർ കൊല്ലപ്പെടുകയും പന്ത്രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
സർക്കാർ സ്ഥാപനങ്ങളുടെ ഷെവ്ചെങ്കോ മേഖലയിൽ രാവിലെ നിരവധി തവണ സ്ഫോടനങ്ങളുണ്ടായിരുന്നു. ഇന്ന് രാവിലെ മാത്രം 75 മിസൈലുകൾ റഷ്യ അയച്ചെന്നാണ് യുക്രൈന്റെ ആരോപണം.സാപൊറീഷ്യയിൽ ഇന്ന് നടന്ന ആക്രമണത്തിൽ 17 പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക