വിവാദമായേക്കാവുന്ന നിരവധി വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷിന്റെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹം ബുധനാഴ്ച പുറത്തിറങ്ങും. പുസ്തകത്തിൽ ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍വച്ച് ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലികെട്ടി നിറുകയില്‍ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നും സ്വപ്ന പറയുന്നു. സ്വർണ്ണക്കടത്ത് കേസിന് പുറമെ മറ്റു പല സുപ്രധാന വെളിപ്പെടുത്തലുകളും പുസ്തകത്തിൽ അടങ്ങിയിട്ടുണ്ട് എന്നാണ് വിവരം.
മുഖ്യമന്ത്രി പിണറായി വിജയന്, അദ്ദേഹത്തിന്റെ കുടുംബം, മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറി ആയിരുന്ന നളിനി നെറ്റോ, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്, മുന്‍ മന്ത്രി കെ.ടി.ജലീല്‍ തുടങ്ങിയവരൊക്കെ പല തരത്തിലും വിധത്തിലും യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ചരക്കുകൈമാറ്റങ്ങളുടെ ഭാഗമായിരുന്നുവെന്നും സ്വപ്ന പുസ്തകത്തിൽ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക