സോഷ്യൽ മീഡിയകളിൽ എങ്ങും മമ്മൂട്ടി ചിത്രം റോഷാക്കിനെ കുറിച്ചുള്ള ചർച്ചകളാണ്. രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങൾ തന്നെയാണ് അതിന് കാരണം. ലൂക്ക് ആന്റണിയായി മമ്മൂട്ടി തകർത്തഭിനയിച്ചപ്പോൾ, അതിനൊപ്പം കിടപിടിച്ച് മറ്റ് കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ച വച്ചു.
ഈ അവസരത്തിൽ ഈ അവസരത്തിൽ ചിത്രത്തിൽ സുജാത എന്ന കഥാപാത്രത്തിന്റെ അച്ഛനായെത്തിയ നടന്റെ ലൊക്കേഷൻ വീഡിയോയാണ് ശ്രദ്ധനേടുന്നത്. . മലയാള സിനിമക്ക് ഒരിക്കലും മറക്കാത്തവില്ലനെ ‘കീരിക്കാടൻ ജോസ്’ സമ്മാനിച്ച മോഹൻ രാജ് എന്ന നടനും ഒരു വേഷം ചെയുന്നുണ്ട്, ചിത്രത്തിൽ സുജാതയുടെ അച്ഛനായിട്ടാണ് മോഹൻ രാജ് എത്തുന്നത് , ഗ്രേസ് ആന്റണി ആയിരുന്നു ചിത്രത്തിൽ സുജാത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. കുറച്ച് രംഗങ്ങളിൽ മാത്രമേ മോഹൻ രാജ്പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
;
പ്രതികരിക്കാൻ ഇവിടെ എഴുതുക