പാലക്കാട് ആശ്രയ കിറ്റിൽ അഴിമതി കാണിച്ച സംഭവത്തിൽ പ്രതിഷേധവുമായി മണ്ണാർക്കാട് മുൻസിപ്പൽ യു.ഡി.എഫ് കമ്മറ്റി ത്രിവേണി സൂപ്പർമാർക്കറ്റിലേക്ക് മാർച്ച് നടത്തി. മണ്ണാർക്കാട് കോടതിപ്പടിയിൽ നിന്നും പ്രകടനവുമായാണ് പ്രവർത്തകരെത്തിയത്. ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പി.അഹമ്മദ് അഷറഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ചെമ്പരത്തി മൊട്ടിലുണ്ട് മുടിയഴകിന്റെ രഹസ്യം
നല്ല സാധനങ്ങള്‍ സ്വന്തക്കാര്‍ക്ക് നല്കുന്ന സമീപനമാണ് ത്രിവേണി അധികൃതര്‍ സ്വീകരിക്കുന്നത്. 2019 മുതല്‍ അഴിമതിയിലൂടെ നഗരസഭയ്ക്ക് നഷ്ട്ടമായതുക ത്രിവേണിയിലെ ജീവനക്കാരില്‍ നിന്നും തിരിച്ചുപടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ണാർക്കാട് കെട്ടിട നിർമ്മാണ നിയമം ലംഘിച്ച പാർട്ടി സി.പി.എമ്മാണ്.
ആരോഗ്യ സൂത്രങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് ശർക്കരയിൽ
കോട്ടത്തറ ട്രൈബല്‍ ആശുപത്രിയെ അവഗണിച്ച് ആദിവാസികളുടെ ചികിത്സ സഹായ ഫണ്ട് പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയ്ക്ക് നല്‍കിയതില്‍ സി.പി.എം മറുപടി പറയണമെന്നും മുഖ്യപ്രഭാഷണം നടത്തിയ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക