വിദ്യാർഥികളിൽ ജനാധിപത്യ ബോധം ഉണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തി നെല്ലിപ്പുഴ ദാറുന്നജത്ത് സ്കൂളിൽ സ്കൂൾ തെരഞ്ഞെടുപ്പ് നടത്തി. സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. തികച്ചും ജനാധിപത്യ പ്രക്രിയയും തെരഞ്ഞെടുപ്പു രീതിയും വിദ്യാർഥികളെ പരിചയപെടുത്തുന്നതിനായി സംഘടിപ്പിച്ച സ്കൂൾ പാർലിമെന്റ് വിദ്യാർത്ഥികൾക്ക് മികച്ച അനുഭവമായി.
പാൽ മുതൽ വെണ്ണ വരെ; സ്ഥിരമായി കഴിച്ചാൽ ചർമ്മം പ്രായമാക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്
15 ബൂത്തുകളാണ് ഒരുക്കിയത്. ബാലറ്റ് പേപ്പറിൽ മത്സരിക്കുന്ന സ്ഥാനാർഥിയുടെ ചിഹ്നം, ഫോട്ടോ എന്നിവ അടയാളപ്പെടുത്തിരുന്നു. 3500 വിദ്യാർത്ഥികൾ ബാലറ്റ് പേപ്പറിൽ തന്റെ സമ്മതിധാനവകാശം അടയാളപ്പെടുത്തി. പ്രിസൈഡിങ് ഓഫീസർ, റിട്ടേണിങ് ഓഫീസർ, പോളിംഗ് ഓഫിസർമാർ എന്നിവർക്ക് അധ്യാപകർ നേതൃത്വം നൽകി.
ഈ ഭക്ഷണപദാർത്ഥങ്ങൾ ഒരു കാരണവശാലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്
സുരക്ഷ ഉറപ്പിക്കുന്നതിന്റെ ഭാഗമായി എൻ സി സി കേഡറ്റുകൾ ജോലികൾ നിർവ്വഹിച്ചു. സ്കൂൾ ലീഡർ, ആർട്സ് കൺവീനർ, മാഗസിൻ എഡിറ്റർ, തുടങ്ങിയ സ്ഥാനത്തേക്കാണ് കടുത്ത മത്സരം നടന്നത്. സ്കൗട്ട്, ഗൈഡ്, ജെ ആർ സി വിദ്യാർഥികൾ വിദ്യാർഥികളെ കൃത്യമായി എത്തിക്കുന്നതിൽ സഹായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക