തരിശ് ഭൂമിയിൽ കൃഷി ഇറക്കുന്നതിന്റെ ഭാഗമായി പട്ടാമ്പി കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിലെ ചുണ്ടമ്പറ്റ ഗവ. ഹൈസ്കൂൾ എൻ.എസ്.എസ് ക്യാമ്പും പാടശേഖരസമിതിയും സംയുക്തമായി സംഘടിപ്പിച്ച ഞാറ് നടീൽ ഉത്സവം മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ചെമ്പരത്തി മൊട്ടിലുണ്ട് മുടിയഴകിന്റെ രഹസ്യം
പുതുതലമുറയിൽ കാർഷിക സംസ്കാരം വളരാൻ ഇത്തരം സംരംഭങ്ങൾ അത്യാവശ്യമാണെന്നും ചുണ്ടമ്പറ്റ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പാടശേഖരസമിതിയും തുടക്കം കുറിച്ച ഞാറ് നടീൽ പുതുതലമുറക്കും നാടിനുo പ്രചോദനമാണെന്നും എം.എൽ.എ പറഞ്ഞു.
ആരോഗ്യ സൂത്രങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് ശർക്കരയിൽ
കാർഷിക സ്വയം പര്യാപ്തതയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂളിന് സമീപം ഒരേക്കർ സ്ഥലത്താണ് വിദ്യാർത്ഥികൾ ഞാറ് നട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക