ന്യൂ ഡൽഹി: ഇന്ത്യയിലെ മൂന്ന് മുൻനിര കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ ഇന്ത്യൻ വിപണിയിൽ നിരവധി പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങുന്നു. വിവിധ സെഗ്മെന്റുകളിലായാണ് ഈ മോഡലുകൾ പുറത്തിറക്കുക. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ബജറ്റ് വിഭാഗത്തിലും ഈ കാറുകളിൽ പലതും പുറത്തിറക്കും.
മാരുതി YTB
ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാവ് 2023 ന്റെ തുടക്കത്തിൽ ബലേനോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി ഒരു പുതിയ കോംപാക്റ്റ് എസ്യുവി പുറത്തിറക്കും. മാരുതി YTB എന്ന കോഡ് നാമത്തിലുള്ള ഈ മോഡൽ ജനുവരിയിൽ നടക്കുന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ ആദ്യമായി പ്രദർശിപ്പിക്കും. ഇതിന്റെ ചില ഡിസൈൻ ഘടകങ്ങൾ ഗ്രാൻഡ് വിറ്റാരയിൽ നിന്ന് എടുക്കും. പുതിയ മാരുതി എസ്യുവിക്ക് BS6 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിൻ നൽകും. ഏകദേശം 8 ലക്ഷം രൂപയായിരിക്കും ഇതിന്റെ വില.
ന്യൂ ജനറേഷൻ മാരുതി സ്വിഫ്റ്റ്
ഈ കാറിന്റെ ആഗോള അരങ്ങേറ്റം 2022 ഡിസംബറിലായിരിക്കും. പുതിയ മോഡൽ അടുത്ത വർഷം ഇന്ത്യയിൽ എത്തും. ഇതിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും കാര്യമായ മാറ്റങ്ങൾ വരുത്തും. 2023 മാരുതി സ്വിഫ്റ്റിന് പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രിൽ, പുതിയ എൽഇഡി ഘടകങ്ങളുള്ള പുതിയ ഹെഡ്ലാമ്പുകൾ, പുതിയ സി ആകൃതിയിലുള്ള എയർ സ്പ്ലിറ്ററുകളോട് കൂടിയ ഫ്രണ്ട് ബമ്പർ, വലിയ ഡ്യുവൽ ടോൺ വീലുകൾ, പുതിയ ബോഡി പാനലുകൾ എന്നിവ ലഭിക്കും. ആറ് ലക്ഷം രൂപ മുതലാണ് ഈ കാറിന്റെ വില.
ഗ്രാൻഡ് ഐ10 നിയോസ്
പുതുക്കിയ ഗ്രാൻഡ് i10 നിയോസ് ഫെയ്സ്ലിഫ്റ്റിന്റെ പരീക്ഷണം ഹ്യുണ്ടായ് ഇന്ത്യ രാജ്യത്ത് ആരംഭിച്ചു. അകത്തും പുറത്തും ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ സിഎൻജി പവർട്രെയിൻ ഓപ്ഷനുകളോടെയാണ് ഹാച്ച്ബാക്കിന്റെ പുതിയ മോഡൽ വരുന്നത്. മാനുവൽ, എഎംടി ഗിയർബോക്സുകൾ ഇതിനൊപ്പം വരാം. പുതിയ അപ്ഹോൾസ്റ്ററിയും ഇന്റീരിയർ തീമുകളും ഉപയോഗിച്ച് ഇന്റീരിയറുകൾ അപ്ഡേറ്റ് ചെയ്യാം. ഈ കാറിന്റെ വില 5.50 ലക്ഷം രൂപ മുതൽ ആരംഭിക്കാം.
മഹീന്ദ്ര XUV 300
മഹീന്ദ്ര XUV300 ഫേസ്ലിഫ്റ്റ് 2022 അവസാനത്തോടെ ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ചില മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. എന്നിരുന്നാലും, പ്രധാന അപ്ഡേറ്റ് മഹീന്ദ്രയുടെ പുതിയ ട്വിൻ പീക്ക്സ് ലോഗോയുടെ രൂപത്തിലായിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക