പലരെയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് ബ്ലക്ക് ഹെഡ്സ്. ഇത് മുഖത്തിന്റെ ഭംഗി കളയുന്നു . ബ്ലക്ക് ഹെഡ്സ് മാറാനുള്ള വഴികൾ ഇതാ
ഒരു ടേബിള്‍ സ്പൂണ്‍ വീതം തേന്‍, നാരങ്ങാനീര്, പഞ്ചസാര എന്നിവ ചേര്‍ത്ത് മുഖത്ത് പുരട്ടിയ ശേഷം മസാജ് ചെയ്യുക. പത്ത് മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.
ഒരു ടേബിള്‍ സ്പൂണ്‍ വീതം തൈരും നാരാങ്ങാനീരും ഉപ്പും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് സ്ക്രബ് ചെയ്യുന്നതും ബ്ലക്ക് ഹെഡ്സ് മാത്രമല്ല മുഖത്തെ ചുളിവുകൾ മാറാനും ഏറെ ഗുണം ചെയ്യും.
ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുക. വരണ്ട ചർമ്മം അകറ്റാൻ ഈ മിശ്രിതം വളരെ മികച്ചതാണ്.
ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും തേനും ചേർത്ത് മുഖത്തിടുന്നത് മുഖത്തെ കറുപ്പ് കുറയ്ക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക