പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ അഞ്ചുവര്‍ഷത്തിനിടെ കാണാതായത് 12 സ്ത്രീകളെ. എല്ലാ കേസുകളും വീണ്ടും വിശദമായി അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചു. മൂന്ന് കേസുകള്‍ ആറന്മുള പൊലീസ് സ്റ്റേഷന് പരിധിയിലാണ്.
നരബലി കേസിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലെ തിരോധാനക്കേസുകളില്‍ പുനരന്വേഷണം നടത്താനാണ് തീരുമാനം.
അഞ്ചുവർഷത്തിനിടെ എറണാകുളം ജില്ലയിൽനിന്ന് കാണാതായത് 14 പേരാണ്. ഇവരുടെ തിരോധാനക്കേസുകളിലും വിശദമായ അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക