ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ഇന്തോ-അറബിക് ചിത്രം ‘ആയിഷ’യിലെ വീഡിയോ ഗാനം പുറത്ത്.
ചടുലമായ നൃത്ത ചുവടുകളുമായെത്തുന്ന മഞ്ജു വാര്യരെ വീഡിയോയിൽ കാണാം. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഗാനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
പ്രഭുദേവയുടേതാണ് കൊറിയോഗ്രഫി. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്. ‘കണ്ണില്‍ കണ്ണില്‍’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയൻ ആണ്. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രൻ ആണ്. ഡോ.നൂറ അൽ മർസൂഖിയാണ് ഗാനത്തിന്റെ അറബിക് വെർഷൻ എഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക