പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കവലക്ക് സമീപത്തുള്ള ചിക് ഇൻസിൽ ഓർഡർ ചെയ്ത ഭക്ഷണം കിട്ടാൻ താമസിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. റെസ്റ്റോറന്റ് ജീവനക്കാരായ ജിതിൻ, പൂർണ്ണിമ, സോമൻ, ഗീവർഗീസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ മൂന്ന് പേര് അന്യസംസ്ഥാന തൊഴിലാളികളാണ്.
വൈകുന്നേരം ഏഴുമണിയോടു കൂടി റാന്നി സ്വദേശികളായ മൂന്നുപേർ കടയിലെത്തി ചിക്കൻ വിഭവങ്ങൾ ഓർഡർ ചെയ്തു.
ഓർഡർ എടുത്തതിന് പിന്നാലെ വിഭവങ്ങൾ തയ്യാറാക്കാൻ 20 മിനിറ്റ് വേണ്ടി വരുമെന്ന് ജീവനക്കാർ ഇവരെ അറിയിച്ചു. 20 മിനിറ്റ് കഴിഞ്ഞും ഭക്ഷണം കിട്ടാത്തതാണ് വാക്കേറ്റത്തിലും തുടർന്ന് കയ്യേറ്റത്തിലേക്കും എത്തിയത്. മൂവരും മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക