കോഴിക്കോട്; ലഹരിക്കടിമയായ മകൻ അച്ഛനെയും അമ്മയെയും കുത്തി പരിക്കേൽപ്പിച്ചു. കോഴിക്കോട് എരിഞ്ഞിപ്പാലത്താണ് സംഭവം. ഷാജി (50)ബിജി (48)എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ മകൻ ഷൈനിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം. ഇരുവരെയും കുത്തിയതിന് ശേഷം ഷൈൻ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പോലീസ് എത്തി ഏറെ പരിശ്രമിച്ചിട്ടും ഷൈനെ പിടികൂടാനായില്ല. ആകാശത്തേക്ക് വെടിയുതിർത്താണ് യുവാവിനെ പിടിച്ചത്. മൽപ്പിടുത്തത്തിനിടെ പരിക്കേറ്റ ഷൈനും ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക