ലക്ഷ്മീദേവി കുടികൊള്ളുന്നു എന്ന് വിശ്വസിക്കുന്ന പാരിജാതം വീട്ടിൽ നടുന്നത് കുടുംബത്തിൽ സർവ ഐശ്വര്യങ്ങളും കൊണ്ട് വരുമെന്ന് വിശ്വസിക്കപ്പെടുന്നു. വീട്ടിലെ നെഗറ്റീവ് എനർജി ദൂരീകരിച്ച് കുടുംബബന്ധങ്ങളിൽ ദൃഢത വർധിപ്പിക്കുന്നു.
ജ്യോതിഷാവിധി പ്രകാരം വീടിന് മുറ്റത്ത് പാരിജാതം നടുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കുടുംബത്തിലെ ശത്രുത ഇല്ലാതാക്കും.
രോഗങ്ങള്‍ ഇല്ലാതാകുകയും കുടുംബാംഗങ്ങള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാവുകയും ചെയ്യും.
മാനസിക പിരിമുറുക്കം ഇല്ലാതാക്കുകയും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഇത് കൂടാതെ നിരവധി ആരോഗ്യഗുണങ്ങളും പാരിജാതത്തിനുണ്ട്.
പാരിജാതത്തിന്റെ ഇലയും തൊലിയും കഴിക്കുന്നതും പ്രതിരോധ ശേഷിക്ക് ഗുണം ചെയ്യും.
ആയുര്‍വേദം അനുസരിച്ച്, പാരിജാതത്തിന്റെ 15-20 പൂക്കളോ അല്ലെങ്കില്‍ അതിന്റെ നീരോ കഴിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്കുന്നു. ഒരു ആയുര്‍വേദ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഈ പ്രതിവിധി സ്വീകരിക്കുക.
പാരിജാതത്തിന്റെ ഇലയും തൊലിയും തിളപ്പിച്ച് കഴിക്കുന്നത് ജലദോഷത്തിനും പനിക്കും ആശ്വാസം നല്‍കും.
ആമാശയ സംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് പല രോഗങ്ങളിലും പാരിജാതം ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക