ഏവരും വളരെയധികം ഭയത്തോടെ നോക്കിക്കാണുന്ന ഒരു രോഗമാണ് കാൻസർ. എന്നാൽ കാൻസർ കോശങ്ങളുടെ വളർച്ചയ്ക്ക് മുമ്പ് തന്നെ ശരീരം ചില ലക്ഷങ്ങൾ കാട്ടും. ഇത് മനസ്സിലാക്കി തുടക്കത്തിലേ ചികിൽസിച്ചാൽ കാൻസർ പൂർണമായും ഒഴിവാക്കാം.
പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെയില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് ക്യാൻസറിന്റെ ലക്ഷണമാകാം എന്ന് വിദഗ്ധർ പറയുന്നു. എത്രതന്നെ ഭക്ഷണം കഴിച്ചാലും ശരീരഭാരം കുറയുന്ന അവസ്ഥ.ഇങ്ങനെ ഒരു അനുഭവം നിങ്ങൾക്കുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്. പ്രമേഹം, ഹൈപ്പർ തൈറോയ്ഡിസം എന്നീ രോഗങ്ങൾക്കും ഇതുപോലെയുള്ള ലക്ഷണങ്ങൾ കാണിക്കാം.
ലിവർ, പാൻക്രിയാസ്, എന്നിവയിലുണ്ടാകുന്ന കാൻസർകൾക്ക് വിശപ്പില്ലായ്മ ഒരു രോഗലക്ഷണമായി കാണിക്കാറുണ്ട്.
മറ്റു കാരണങ്ങളൊന്നുമില്ലാതെ നീണ്ടുനിൽക്കുന്ന ശരീരക്ഷീണമുണ്ടങ്കിലും ശ്രദ്ധിക്കേണ്ടതാണ്.
നമുക്ക് മറ്റ് രോഗങ്ങൾ ഒന്നുമില്ലാത്ത അവസരത്തിൽ വന്നുംപോയും നിൽക്കുന്ന പനി ശ്രദ്ധിക്കേണ്ടതാണ് ഇങ്ങനെയുണ്ടാകുന്ന പനിയും കാന്‍സറിന്റെ പൊതുവായ ഒരു ലക്ഷണമാണ്.
കക്ഷം, സ്തനങ്ങൾ. വയർ, കഴുത്ത് മുതലായ ഭാഗങ്ങളിൽ തടിപ്പോ മുഴയോ കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കണം. ഉടൻ തന്നെ ഡോക്ടറെ കാണുക.
സ്തനങ്ങളിൽ തടിപ്പോ, മുഴയോ, നിറവ്യത്യാസമോ, മുലഞെട്ട് ഉള്ളിലേക്ക് വലിയുക. മുലഞെട്ടിൽ നിന്ന് ബ്ലഡ് കലർന്ന ഡിസ്ചാർജ് വരിക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ടു വിശദ പരിശോധന നടത്തേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക