എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ഒളിസ്ഥലം കണ്ടെത്താനാകാതെ അന്വേഷണം സംഘം. ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്ത് ആറു ദിവസം പിന്നിട്ടിട്ടും എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.
എംഎല്‍എ ഒളിവിലാണെന്നും വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടെന്നും മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും എല്‍ദോസ് കുന്നപ്പിള്ളി എത്തിയില്ല.
എംഎല്‍എയ്ക്ക് വോട്ടുള്ളതിനാല്‍ അദ്ദേഹം കെപിസിസി ഓഫീസില്‍ എത്തുമോയെന്ന് നിരീക്ഷിക്കാന്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ഷാഡോ പോലീസിനേയും അന്വേഷണ സംഘം ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക