ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ് ചിത്രം .
ഇപ്പോഴിതാ ചിത്രത്തിലെ ക്ലൈമാക്സിന്റെ ബിടിഎസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് എഡിറ്റര്‍ ശ്രീകര്‍ പ്രസാദ് സംസാരിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും ബുദ്ധിമുട്ടേറിയ രംഗം ക്ലൈമാക്സിലെ ബോട്ടിലെ സ്റ്റണ്ട് ആയിരുന്നുവെന്ന് ശ്രീകര്‍ പ്രസാദ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക