മുടി സമൃദ്ധമായി വളരാൻ വെറ്റിലയും നെയ്യും കൊണ്ടുള്ള ഒരു ഹെയർ മാസ്ക് പരിചയപ്പെടാം.
ഹെയർ പായ്ക്ക് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ
5-10 വെറ്റില
2-3 ടേബിള്‍സ്പൂണ്‍ നെയ്യ്
ഒരു ടേബിള്‍ സ്പൂണ്‍ തേന്‍
വെള്ളം
ആദ്യം ഒരു ഗ്രൈന്ഡറില് വെറ്റിലയോ പാന്‍ ഇലയോ ചേര്‍ക്കുക. ഇത് നല്ലതുപോലെ വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം പേസ്റ്റിലേക്ക് നെയ്യും തേനും ചേര്‍ക്കുക. ശേഷം കട്ടിയുള്ള പേസ്റ്റ് ആകുന്നത് വരെ നന്നായി ഇളക്കുക.
പിന്നീട് ഈ മിശ്രിതം തലയോട്ടിയിലും മുടിയുടെ നീളത്തിലും വിരലുകള്‍ കൊണ്ടോ ഹെയര്‍ കളര്‍ ബ്രഷ് കൊണ്ടോ പുരട്ടുക. ഇത് നിങ്ങളുടെ മുടിയുടെ വേരുകളിലേക്ക് ആഴത്തില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ 4-5 മിനിറ്റ് മസാജ് ചെയ്യുക പിന്നീട് അരമണിക്കൂറിന് ശേഷം ഇത് ചെറുചൂടുള്ള വെള്ളത്തില്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക