അഭിനയവും സംവിധാനവും മാത്രമല്ല എഴുത്തിന്റെ വഴികളിലും സജീവമാണ് നടൻ ജോയ് മാത്യു. നിരവധി പുസ്തകങ്ങൾ ജോയ് മാത്യു ഇതിനകം എഴുതിക്കഴിഞ്ഞു. എഴുത്തിലൂടെ തന്റെ നിലപാടുകൾ വിളിച്ചു പറയാനും ജോയ് മാത്യുവിന് മടിയില്ല.
ഗുരു തുല്യരായി താൻ കാണുന്നവരെ കുറിച്ചും യഥാർത്ഥ ഗുരുവിനെ കുറിച്ചുമുള്ള പുതിയ പുസ്തകവുമായി രംഗത്തെത്തിയിരിക്കുകയാണ് ജോയ് മാത്യു.
ജോണ്‍ എബ്രഹാം, പ്രൊഫ. ശോഭീന്ദ്രന്, എ ശാന്തകുമാര്‍ തുടങ്ങിയ വ്യക്തികള്‍ക്കും കാലത്തിനും ലോകത്തിനുമൊപ്പം സഞ്ചരിച്ച ജോയ് മാത്യുവിന്റെ സ്മരണകളാണ് തീ പിടിച്ച പർണശാലകൾ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം.
ജീവിതത്തിന്റെ പല നിര്‍ണ്ണായക ഘട്ടങ്ങളിലും ആശ്വാസവും വഴികാട്ടിയുമായി മാറിയ ഗുരുനാഥന് എം.എന്‍ കാരശ്ശേരിയെക്കുറിച്ചുള്ള ദീര്‍ഘമായ അനുഭവക്കുറിപ്പും പുതിയ പുസ്തകത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക