മലയാളത്തില്‍ വൻ വിജയം നേടിയ ലൂസിഫറിന്റെ റീമേക്ക് ചിത്രമാണ് ഗോഡ്ഫാദർ. ചിരഞ്ജീവി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സല്മാന് ഖാനാണ് അതിഥിവേഷം ചെയുന്നത്. ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സല്മാന് തെലുങ്കില്‍ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തില്‍ ചിരഞ്ജീവിയുടെ പ്രധാന ഫൈറ്റ് സീനില്‍ വരുന്ന ഗാനമാണ് ഇത്. നജഭജ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അനന്ദ ശ്രീറാം ആണ്. തമന് എസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീ കൃഷ്ണയും പൃഥ്വി ചന്ദ്രയും ചേര്‍ന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക