ടെലികോം കമ്പനിയായ റിലയൻസ് ജിയോ ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഈ പ്ലാനുകളിൽ, പ്രതിദിനം 1 ജിബി ഡാറ്റ മുതൽ 3 ജിബി ഡാറ്റ വരെയുള്ള ഡാറ്റ പ്ലാനുകളും അൺലിമിറ്റഡ് കോളിംഗും ഒരു മാസത്തെ ഡാറ്റ പ്ലാനുകളും ഉണ്ട്.
ജിയോയുടെ ഈ പ്ലാനുകളിൽ, നിങ്ങൾക്ക് കൂടുതൽ ഡാറ്റയും അൺലിമിറ്റഡ് കോളിംഗും സഹിതം നിരവധി അധിക ആനുകൂല്യങ്ങൾ ലഭിക്കും. ധാരാളം ഡാറ്റയുള്ള അൺലിമിറ്റഡ് കോളിംഗ് സഹിതം സമാനമായ പ്ലാനയിരിക്കും ഇത്
ഇവിടെ പറയുന്നത് ജിയോയുടെ 296 പ്ലാനിനെ കുറിച്ചാണ്. ഈ പ്ലാനിൽ നിങ്ങൾക്ക് ഒരു മാസത്തെ വാലിഡിറ്റിയിൽ 25 ജിബി ഡാറ്റ ലഭിക്കും. ഒരു മാസത്തേക്ക് ജിയോയ്ക്ക് പുറമെ, എല്ലാ നെറ്റ്വർക്കുകളിലും പരിധിയില്ലാത്ത കോളിംഗ് സൗകര്യവും പ്രതിദിനം 100 എസ്എംഎസും പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
ജിയോ ഫ്രീഡം പ്ലാനുകൾക്ക് കീഴിൽ വരുന്ന ഈ പ്ലാനിന്റെ പ്രത്യേകത, ഇത് ഉപയോഗിച്ച് നിങ്ങൾക്ക് എല്ലാ ദിവസവും ഡാറ്റ തീർന്നുപോകുന്ന പ്രശ്നമില്ല എന്നതാണ്. നിങ്ങളുടെ ആവശ്യാനുസരണം ഡാറ്റ ഉപയോഗിക്കാം. അതേസമയം, ഡാറ്റ തീർന്നതിനു ശേഷവും ഇന്റർനെറ്റ് ഉപയോഗിക്കാനാകും. എന്നിരുന്നാലും, ഇതിന് ശേഷം നിങ്ങൾക്ക് 64kbps വേഗതയിൽ ഡാറ്റ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക