അൻപത് വർഷക്കാലത്തോളം കുളിക്കാതെ ലോകത്തെ ഏറ്റവും വൃത്തിഹീനമായ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന ഇറാൻ സ്വദേശി അമോ ഹാജി മരണപ്പെട്ടുവെന്ന് റിപ്പോർട്ട്. 94 വയസ്സായിരുന്നു.
ദീർഘകാലം കുളിക്കാതെ ഇദ്ദേഹം പ്രശസ്തനായിരുന്നു. ഇദ്ദേഹത്തിന്റെ വിചിത്രമായ ശീലത്തെക്കുറിച്ച് വിവരിക്കുന്ന ‘ദി സ്ട്രേഞ്ച് ലൈഫ് ഓഫ് അമൗ ഹാജി’ എന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങിയിട്ടുണ്ട്. രോഗങ്ങൾ തന്നെ പിടികൂടുമെന്ന് ഭയന്നാണ് അമൗ ഹാജി കുളിക്കാതിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ, ഏതാനും മാസങ്ങൾക്ക് മുമ്പ് നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ കുളിപ്പിച്ചിരുന്നതായി ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക