പുറമെ പുരട്ടുന്ന ലേപനങ്ങൾക്കും മറ്റും പുറമെ കേശസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി നമുക്ക് ഈ കാര്യങ്ങൾ കൂടി കഴിക്കാം.
കറുത്ത എള്ള് കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കുക. ഇത് ചൂടാക്കി വറുത്തുപൊടിച്ചതിൽ ശർക്കര ഉരുക്കിയതും അൽപം ചുക്കുപൊടിയും ചേർത്ത് മിശ്രിതമാക്കി വായുകടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാം. ദിവസവും രണ്ടു ചെറിയ സ്പൂൺ എള്ളു കൂട്ട് കഴിച്ച ശേഷം ഒരു ഗ്ലാസ് പാൽ കുടിക്കണം.
നെല്ലിക്ക തേനിലിട്ടതോ നെല്ലിക്ക ജ്യൂസോ നിത്യവും കഴിക്കുക. വിളർച്ച അകറ്റുന്നതിനും മുടി വളരുന്നതിനും പ്രയോജനപ്പെടും.
ഒരു പിടി ഉണക്കമുന്തിരി കഴുകി വൃത്തിയാക്കി ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രിയിൽ ഇട്ടുവയ്ക്കുക. രാവിലെ ആ വെള്ളത്തോടെ ഞെരടി അരിച്ചോ അല്ലാതെയോ വെറും വയറ്റിൽ ദിവസവും കുടിക്കുക.
ഒരു ചെറിയ സ്പൂൺ ത്രിഫല ചൂർണം അൽപം തേൻ ചേർത്ത് എന്നും രാത്രികിടക്കുന്നതിന് മുൻപ് കഴിക്കുക.
നരസിംഹരസായനം, ച്യവനപ്രാശം എന്നിവ ആയുർ വേദ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാം.
ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക