പപ്പായ നമ്മുടെ ശരീരത്തിന് ഏറെ ഗുണകരമാണ് . വൈറ്റമിനുകളുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയായ പപ്പായ കൊണ്ട് ഒരു അടിപൊളി ഷേക്ക് തയ്യറാക്കിയാലോ
ആവശ്യമായ സാധനങ്ങൾ
ഒരു കപ്പ് പപ്പായ
തണുത്ത പാല് ഒന്നരകപ്പ്
പഞ്ചസാര മുക്കാല്‍ കപ്പ്
തേന്‍ രണ്ട് ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
പാലും പപ്പായ കഷ്ണങ്ങളും പഞ്ചസാരയും മിക്സിയില്‍ അടിച്ചെടുക്കണം. പഞ്ചസാര മുഴുവന്‍ അലിയുന്നതാണ് പാകം. കുടിക്കുന്നതിന് തൊട്ടുമുന്‍പേ തേന്‍ ചേര്ക്കേണ്ടതുള്ളൂ… തണുപ്പിച്ചും അല്ലാതെയും കുടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക