കുട്ടികൾക്ക് അമൃതം പൊടി ഐസ്ക്രീം തയ്യാറാക്കാൻ ഇതിനായി ആദ്യം പാല് നന്നായി തിളപ്പിയ്ക്കുക. നന്നായി തിളച്ചു കഴിഞ്ഞതിനു ശേഷം ഒരു കപ്പില്‍ അമൃതം പൊടി എടുത്ത് അതിലേക്ക് ചൂട് പാല് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ശേഷം മിക്സ് ചെയ്ത് മിശ്രിതം ബാക്കിയുള്ള പാലിലേക്ക് ഒഴിച്ച് അടുപ്പത്ത് വെച്ച് നന്നായി കുറുക്കിയെടുക്കുക. നന്നായി കുറുകി ഒരു കുഴമ്ബുരൂപത്തില് ആയതിനു ശേഷം. അടുപ്പ് ഓഫ് ചെയ്തു തണുക്കാന്‍ വെക്കുക. നന്നായി തണുത്തതിനു ശേഷം നിറം ലഭിക്കാനായി ഇത്തിരി ഫുഡ് കളര്‍ ചേര്‍ക്കാം.
ഇത് ആവശ്യമാണെങ്കില്‍ മാത്രം മതി. ഇതില്‍ അല്പം വാനില എസന്‍സ് കൂടി ചേര്‍ത്ത് മിക്സിയില്‍ അടിക്കുക. ശേഷം വായു കടക്കാത്ത ഒരു പാത്രത്തില്‍ ഒഴിച്ച് നന്നായി അടച്ച് ഫ്രീസറില്‍ വയ്ക്കുക. രണ്ടു മണിക്കൂറിനു ശേഷം ഇത് പുറത്തെടുത്ത് മിക്സിയില്‍ ഒഴിച്ച് ഒന്നുകൂടെ നന്നായി അടിച്ചെടുക്കുക. ശേഷം വീണ്ടും അതേ പാത്രത്തില്‍ ഒഴിച്ച് വായു കടക്കാത്ത രീതിയില്‍ മൂടി ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഒരു ദിവസം ഫ്രിഡ്ജില്‍ വെച്ച ശേഷം പിറ്റേ ദിവസം എടുത്ത് ഉപയോഗിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക