വിയാന്‍ വിഷ്ണു സംവിധാനം ചെയ്യ്ത് ദിലീപ് നായകനാകുന്ന ചിത്രമാണ് ‘പറക്കും പപ്പൻ’. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നുള്ള ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് പറക്കും പപ്പന്.
ഇപ്പോൾ ഇതാ ‘പറക്കും പപ്പന്റെ’ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് . ദിലീപിന്റെ സോഷ്യൽ മീഡിയ പേജ് വഴിയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ‘ഒരു ലോക്കൽ സൂപ്പർ ഹീറോ’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
2018 ക്രിസ്തുമസ് ദിനത്തിലാണ് പറക്കും പപ്പന് പ്രഖ്യാപിച്ചത്. എന്നാല്‍ പലകാരണങ്ങളാലും ചിത്രീകരണം നീണ്ടുപോകുക ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക