ഉണ്ണി മുകുന്ദന് നായകനായി എത്തുന്ന ‘മാളികപ്പുറ’ത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ വിഷ്ണു ശശിശങ്കറാണ് ‘മാളികപ്പുറം’സംവിധാനം ചെയ്യുന്നത്.
എരിയുന്ന തീയ്ക്ക് മുന്നിൽ നിൽക്കുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററിൽ ഉള്ളത്. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിക്കഴിഞ്ഞു. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക