മയോസിറ്റിസ് എന്ന രോഗം തന്നെ ബാധിച്ചതായി അറിയിച്ച് നടി സാമന്ത. ഏതാനും മാസങ്ങൾക്ക് മുമ്പാണ് രോഗം സ്ഥിരീകരിച്ചതെന്നും നദി പറയുന്നു. യശോദ എന്ന ചിത്രത്തിന്റെ ട്രെയിലർ ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് കൊണ്ടാണ് നദി രോഗ വിവരം പങ്കുവച്ചത്.
കുറിപ്പ് ഇങ്ങനെ
“യശോദയുടെ ട്രെയിലറിന് നിങ്ങള്‍ നല്കിയ പിന്തുണ എന്നെ അമ്പരപ്പിക്കുന്നു. നിങ്ങള്‍ നല്കിയ സനേഹത്തിന് നന്ദി അറിയിക്കുകയാണ്. ഈ ശക്തിയാണ് ജീവിതത്തിൽ വരുന്ന പ്രതിസന്ധികളെ നേരിടാന്‍ എനിക്ക് സഹായകമാകുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിശോധനയില്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന ‘മയോസിറ്റിസ്’ എന്ന രോഗം എന്നെ ബാധിച്ചു. ഇത് കുറഞ്ഞതിന് ശേഷം ഇക്കാര്യം നിങ്ങളെ അറിയിക്കാമെന്നാണ് കരുതിയത്. എന്നാൽ രോഗമുക്തി നേടാൻ ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നു. എനിക്കുണ്ടായ ദുർബലത അംഗീകരിക്കുക എന്നത് ഇപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. രോഗം പൂര്‍ണമായും ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നൽകിയിട്ടുണ്ട്. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു… ശാരീരികമായും വൈകാരികമായും…. എനിക്ക് ഇനി ഒരു ദിവസം കൂടി താങ്ങാൻ കഴിയില്ലെന്ന് തോന്നുമ്പോൾ പോലും, എങ്ങനെയോ ആ നിമിഷവും കടന്നുപോകുന്നു. ഈ സമയവും കടന്നുപോകും”, എന്നാണ് രോഗ വിവരം പങ്കുവച്ച് സാമന്ത കുറിച്ചത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക