വളരെ നിസാരമായ ജീവിതശൈലീ മാറ്റങ്ങള്‍ തൊട്ട് കാര്യമായ അസുഖങ്ങള്‍ വരെ തലവേദനയ്ക്ക് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ തലവേദനയുടെ കാരണം കണ്ടെത്തേണ്ടതുണ്ട്.
തലവേദനയ്ക്ക് കാരണമായേക്കാവുന്ന ഒരു ആരോഗ്യാവസ്ഥയെ ഇവയാണ്
രക്തസമ്മര്‍ദ്ദം ഉയരുന്ന സാഹചര്യത്തില്‍ (ബിപി കൂടുമ്പോള്‍) ഇത്തരത്തില്‍ തലവേദന അനുഭവപ്പെടാമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. രക്തസമ്മര്‍ദ്ദം കൂടെക്കൂടെ ഉയരുന്നവര്‍, അതിന് വേണ്ട ചികിത്സ നിര്‍ബന്ധമായും എടുത്തേ മതിയാകൂ. അല്ലെങ്കില്‍ അത് ക്രമേണ ഹൃദയത്തെ വരെ ദോഷമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
ഹൃദയാഘാതം, പക്ഷാഘാതം എന്നിങ്ങനെയുള്ള അപകടകരമായ അവസ്ഥകളിലേക്കെല്ലാം ഉയര്‍ന്ന ബിപി എത്തിച്ചേക്കാം.
ബിപി കൂടുന്നതിന് അനുസരിച്ച് തലയോട്ടിയുടെ ഭാഗങ്ങളില്‍ സമ്മര്ദ്ദമനുഭവപ്പെടുന്നതോടെയാണ് തലവേദനയുണ്ടാകുന്നത്. ഇത് പെയിന്‍ കില്ലര്‍ മൂലം ഒഴിവാക്കാനും സാധ്യമല്ല. ബിപി സാധാരണനിലയില്‍ ആയാല്‍ മാത്രമേ ഈ തലവേദനയും ഭേദമാകൂ. അതിനാല്‍ പെയിന്‍ കില്ലര്‍ കഴിച്ച ശേഷവും തലവേദന തുടരുന്നുണ്ടെങ്കില്‍ അത് ബിപിയിലെ വ്യതിയാനമാകാമെന്ന് അനുമാനിക്കേണ്ടതുണ്ട്.
കൃത്യമായ ഡയറ്റും ഉറക്കവും വ്യായാമവും വലിയൊരു പരിധി വരെ ബിപിയെ നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായിക്കും. ശരീരഭാരം പ്രായത്തിനും ഉയരത്തിനും അനുസരിച്ച് സൂക്ഷിക്കുക. മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കുക, മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അകന്നുനില്ക്കുക എന്നിവയാണ് ബിപി ഉയരാതിരിക്കാന്‍ എടുക്കാവുന്ന മറ്റ് കരുതലുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക