ഒമര്‍ ലുലുവിന്റെ ഫണ്‍ ത്രില്ലര്‍ ചിത്രമാണ് നല്ല സമയം. ചിത്രത്തില്‍ നായകയായി എത്തുന്നത് ഇര്‍ഷാദ് അലി ആണ്. നാല് പുതുമുഖ നായികമാരാണ് ചിത്രത്തില്‍ ഉള്ളത് .
ഇപ്പോൾ ഇതാ ചിത്രത്തിലെ ഒരു വീഡിയോ സോങ് പുറത്ത് വിട്ടിരിക്കുകയാണ് . ഈ വീഡിയോ സോംഗിലൂടെ പുതിയ നായികമാരെ പരിചയപ്പെടുത്തുകയും ചെയ്യുന്നു ഒമര്‍ ലുലു. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്, ഗായത്രി ശങ്കര്‍ എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് രാജീവ് ആലുങ്കല്‍ ആണ്. ചിത്ര എസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബിന്ദു അനിരുദ്ധന്, ജീനു നസീര്‍, ചിത്ര എസ് എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് നല്ല സമയം
പ്രതികരിക്കാൻ ഇവിടെ എഴുതുക