ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിപിന്‍ ദാസ് സംവിധാനം ചെയ്യുന്നചിത്രമാണ് ജയ ജയ ജയ ജയ ഹേ’. റീല്‍സ് വീഡിയോകളിലൂടെ സമീപകാലത്ത് തരംഗമായ മ്യൂസിക്കല്‍ ബീറ്റ് ആയിരുന്നു ജയ ജയ ജയ ജയ ഹേ’യിലേത് ചിത്രത്തിന്റെ ടീസറിലെ പശ്ചാത്തലസംഗീതമാണ് റീല്‍സുകളിലൂടെ ആസ്വാദകരിലേക്ക് എത്തിയത്.
ചിത്രം രണ്ട് ദിവസം മുമ്പാണ് റിലീസ് ചെയ്തത്. റിലീസ് ദിനം മുതൽ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്.
ഇപ്പോൾ ഇതാ തിയറ്ററിൽ ‘ജയ ജയ ജയ ജയ ഹേ’കണ്ട് കരയുന്ന കുട്ടിയുടെ വീഡിയോയാണ് ബേസിൽ പങ്കുവച്ചിരിക്കുകയാണ്. ദർശന അവതരിപ്പിച്ച ജയ എന്ന കഥാപാത്രം സ്ക്രീനിൽ കരയുമ്പോൾ കൂടെ കരയുകയാണ് പീലി എന്ന കുട്ടി.
‘ ഇതിൽ കൂടുതൽ എന്താണ് വേണ്ടത് ? പറയാൻ വാക്കുകൾ കിട്ടുന്നില്ല’, എന്നായിരുന്നു വീഡിയോ പങ്കുവച്ച് ബേസിൽ കുറിച്ചത്. ഈ വീഡിയോയ്ക്ക് ദർശന കമന്റും ചെയ്തിട്ടുണ്ട്. നടനും എഴുത്തുകാരനുമായ ആര്യൻ ഗിരിജാവല്ലഭന്റെ മകളാണ് പീലി.
https://fb.watch/gu4UtPdegA/
പ്രതികരിക്കാൻ ഇവിടെ എഴുതുക